Uncategorized

മണ്ണിലും വിണ്ണിലും

മണ്ണിലും വിണ്ണിലും ദിവ്യ ശോഭയാല്‍ വിളങ്ങും യേശുവേ
കണ്‍ കുളിര്‍ക്കെ കാണും നമ്മളന്ന്
കാല സമ്പൂര്‍ണതയില്‍ കാഹളനാദം
കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു നാം..

നാഥന്റെ പൊന്മുഖം കാണുന്നതോര്‍ക്കുകില്‍
ആനന്ദത്താലുള്ളം തിങ്ങിടുന്നു
സ്വര്‍ഗ്ഗവാതില്‍ തുറന്നു തന്നു
എത്തി നാമന്നാളില്‍ വിശ്രമിക്കും

കര്‍ത്താവിന്‍ കാഹളം കേള്‍ക്കുന്ന മാത്രയില്‍
വര്‍ണച്ചിറകുകള്‍ മിന്നി വീശി
വാന ഗോളങ്ങളെ താണ്ടി നമ്മള്‍
സ്വര്‍ഗീയ നാടതില്‍ ചെന്നു ചേരും

രചന, സംഗീതം: ജോയ് ജോണ്‍
ആലാപനം: ജോയ് ജോണ്‍

The Latest

To Top