Alice

മണവാളനേശു വരുന്നിതല്ലോ

മണവാളനേശു വരുന്നിതല്ലോ
മണവാട്ടി വേഗം ഒരുങ്ങിടട്ടെ

ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങി
വേഗം വരും യേശു ലോക രക്ഷകന്‍

അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍
വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ

യുദ്ധവും പകര്‍ച്ച വ്യാധികളെല്ലാം
ക്രിസ്തുവരവിന്റെ സത്യ ലക്ഷ്യങ്ങള്‍

കള്ളനെന്ന പോല്‍ ഞാന്‍ വേഗം വരുന്നു
വെള്ള വസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ

കന്യകമാര്‍ പത്തും ഉറങ്ങിടുന്നു
പാതിരാത്രി തന്നില്‍ പ്രിയന്‍ വരുമേ

പെരുമീനുദിച്ചു വാന വിരിവില്‍
ഉഷ:കാലം വന്നിങ്ങടുത്തുവല്ലോ

വേഗം വരുന്നെന്നു മൊഴിഞ്ഞ പരാ
വരിക മേഘത്തില്‍ ഞങ്ങളെ ചേര്‍പ്പാന്‍

രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ, കോട്ടയം ജോയ് & ആലീസ്‌
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: മാത്യു ജോണ്‍ 

പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍ 

Most Popular

To Top