Jiji Sam

ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗം

ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗം
പാരിലാര്‍ക്കും ക്രിസ്തു മാത്രം
ക്രിസ്തുവില്‍ വിശ്വസിച്ചീടുമെങ്കില്‍
നിത്യ ഭാഗ്യ ജീവനേകും

സ്വത്തു ഭൂവില്‍ എത്രയേറെ കിട്ടിയാലും
മൃത്യുനേരം വിട്ടു വേഗം യാത്രയാകും
നിത്യമാം സ്വത്തുക്കള്‍ നല്കിടുവാന്‍
ആസ്തിയുള്ളോന്‍ ക്രിസ്തു മാത്രം

പൊന്നു വെള്ളി ഒന്നുമല്ല വീണ്ടെടുപ്പാന്‍
ചെന്നിണം താനന്ന് ചിന്തി മാനവര്‍ക്കായ്‌
തന്‍ വിലയൊന്നു മതിച്ചിടാമോ
ധന്യരല്ലോ ക്രിസ്തുവുള്ളോര്‍

തന്‍ നിമിത്തം നിന്ദയേറ്റാല്‍ തന്റെ ഭക്തര്‍
ധന്യമായും മാന്യമായുമുയര്‍ന്നിടുന്നു
മന്നിതില്‍ ധന്യത എന്നുമുള്ളോര്‍
ഖിന്നതയില്‍ ചെന്നു ചേരും

രചന: ടി. കെ. സാമുവേല്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Most Popular

To Top