ഭയം ലേശം വേണ്ടിനിയും മമ യേശു എന്നഭയം
വന്‍ തുമ്പ നേരത്തിലും യേശു താന്‍ എന്നോടിരിക്കും
വന്‍ തുമ്പ നേരത്തിലും യേശു താന്‍ എന്നോടിരിക്കും
കണ്മണി പോലെന്നെ സൂക്ഷിച്ചു ഉള്ളം കൈയ്യിലെന്നെ വരച്ചു
പരനറിയാതെ ഒന്നും വന്നതില്ല തിരുമാര്‍വ്വതില്‍ ചാരിടും ഞാന്‍
കര്‍ത്തനോടോത്ത് ഞാന്‍ നടന്നു നിത്യ ശാന്തിയെന്നില്‍ പകര്‍ന്നു
വെളിപ്പാടിനാല്‍ ദിനവും വിശുദ്ധമാം വഴികളില്‍ നയിച്ചിടുമേ
കഷ്ടങ്ങള്‍ നഷ്ടങ്ങള്‍ വന്നാലും യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകിയാലും
എലിയാവിന്‍ ദൈവത്താല്‍ ശത്രുവിന്‍മേല്‍ ജയഭേരി മുഴക്കിടുമേ
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍