K N Rajendran

ബാലരാകുന്ന ഞങ്ങളെ

ബാലരാകുന്ന ഞങ്ങളെ യേശു –
തമ്പുരാന്‍ കൈയിലേല്‍ക്കണം
ബാലരാകുന്ന ഞങ്ങള്‍ക്കും –
കൃപ തന്നു മോക്ഷത്തിലാക്കണം

സ്വര്‍ഗ്ഗ രാജ്യത്തില്‍ വന്നു ഞങ്ങളും
ഭാഗ്യശാലികളാകുവാന്‍
തക്കപാതയിലാക്കണം യേശു –
തമ്പുരാന്‍ കൃപയൊന്നിനാല്‍

പണ്ടു താന്‍ ഭൂവില്‍ വന്ന കാലത്ത്
ബാലരെ അണച്ചെന്നപോല്‍
ഇന്നും ബാലരെ ചേര്‍ക്കുവാന്‍
കരം നീട്ടണേ കൃപ നല്‍കണേ..

ബാലന്മാര്‍ പലര്‍ ലോകം വിട്ടു നിന്‍
മാര്‍വില്‍ ചേരുന്നു നിത്യമായ്
ബാലന്മാരെയുമോര്‍ക്കണേ, നിന്റെ
ആശ്വാസ സ്ഥലവാസത്തില്‍

എന്തു ഞങ്ങളാല്‍ ചെയ് വതിനിന്നു
സാദ്ധ്യമാമതിനപ്പനേ
ശക്തിയും നല്ല ബുദ്ധിയും നല്‍കി
രക്ഷകാ, വഴി കാട്ടണേ!

പൊന്നു നായകന്‍ വാന മേഘത്തില്‍
വന്നു മക്കളേ ചേര്‍ക്കും
അന്നാശയോടു നിന്‍ മക്കളാം
ഞങ്ങള്‍ അങ്ങു ചേരുമാറാകേണം

രചന: സാധു കൊച്ചുകുഞ്ഞുപദേശി
പശ്ചാത്തല സംഗീതം: കെ. എന്‍ രാജേന്ദ്രന്‍ 
Share/Bookmark

Most Popular

To Top