Jiji Sam

പ്രിയന്‍ വേഗം വരും നിത്യ രാജാവായ്‌

പ്രിയന്‍ വേഗം വരും നിത്യ രാജാവായ്‌
തന്റെ കാന്തയെ ചേര്‍പ്പതിനായ്
ഒരുങ്ങുക മനമേ നിന്‍ പതിയെ സ്വീകരിപ്പന്‍
തിടുക്കമോടോരോനാളും

യേശുവെ നോക്കി നീ ജീവിച്ചിടുക
വിശ്വാസത്തിന്‍ നല്ല പോര്‍ പോരുതിടുക
പ്രതിഫലം താന്‍ തരും തന്‍ പ്രിയന്മാര്‍ക്ക്
പ്രത്യാശയോടോടുക പുരിയിലേക്ക്

സ്വര്‍ഗത്തില്‍ നിന്‍ നിക്ഷേപമെന്നെണ്ണിടുക
സ്വര്‍ഗ്ഗരാജ്യമത്രേ നിന്റെ നിത്യ ഗേഹം
സ്വര്‍ഗ്ഗരാജ്യമതിന്‍ നീതിയും മുന്നമേ
അന്വേഷിക്കനുദിനവും

കീര്‍ത്തനങ്ങളോടെ നീ ഓടിടുവാന്‍
കര്‍ത്തന്‍ കരുതിടും നിനക്കായ്‌ വേണ്ടതെല്ലാം
സ്വര്‍ഗ്ഗത്തിന്‍ മന്നയും പാറയിന്‍ വെള്ളവും
മരുഭൂ പ്രയാണമതില്‍

ആലാപനം: ജിജി സാം

Share/Bookmark

The Latest

To Top