Rajesh H

പ്രാര്‍ത്ഥന കേള്‍ക്കണമേ

പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേ എന്‍ –
യാചന നല്‍കണമേ .. കര്‍ത്താവേ എന്‍ – യാചന നല്‍കണമേ …

പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍ –
ക്കുത്തരം തന്നരുളാം എന്നുള്ളോരു വാഗ്ദത്തം പോല്‍ ദയവായ്‌ ..

താതനും മാതാവും നീയെനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെന്‍ ആതങ്കം നീക്കിടുവാന്‍

നിത്യതയില്‍ നിന്നുള്ളത്യന്ത സ് നേഹത്താല്‍
ശത്രുതയെ അകറ്റി എനിക്ക് നീ പുത്രത്വം തന്നതിനാല്‍

സ്വന്ത കുമാരനെ ആദരിയാതെന്നില്‍ സിന്ധു സമം കനിഞ്ഞ
സംപ്രീതിയോര്‍ത്തന്തികെ ചേര്‍ന്നിടുന്നെ ..

ഭ്രുത്യരനേകരിന്‍ പ്രാത്ഥന കേട്ടു നീ ഉത്തരം നല്കിയതോര്‍ –
ത്തത്യാദരം തൃപ്പാദം തേടിടുന്നേന്‍

കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍ നല്ലവനെ സദയം

യേശുവിന്‍ മൂലമെന്‍ യാചന നല്കുമെന്നാശയില്‍ കെഞ്ചിടുന്ന-
തല്ലാതെന്നില്‍ ലേശവും നന്മയില്ലേ..

ആലാപനം: രാജേഷ്‌ എച്ച്

ഈ ഗാനം ഇവിടെയും കേള്‍ക്കാം
പശ്ചാത്തല സംഗീതം: സുജോ

The Latest

To Top