Samson Kottoor

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാര്‍ത്ഥിക്കാത്ത കാരണത്താല്‍ ലഭിക്കുന്നില്ലൊന്നും
യാചിക്കുന്നതെല്ലാം നിങ്ങള്‍ പ്രാപിച്ചുവെന്നു
വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകില്‍ നിശ്ചയം ഫലം

നിങ്ങളെന്നില്‍ എന്‍ വചനം നിങ്ങള്‍ക്കുള്ളിലും
വാസം ചെയ്കില്‍ യാചനകള്‍ സാദ്ധ്യമായിടും
എന്നോട് ചേര്‍ന്നൊരു നാഴിക ഉണര്‍ന്നിരിക്കാമോ
പാപക്കെണികള്‍ ഒഴിഞ്ഞു പോകാന്‍ മാര്‍ഗമതല്ലയോ

മടുത്തു പോകാതൊടുക്കത്തോളം പ്രാര്‍ത്ഥിച്ചിടണം
തടുത്തു വച്ചാല്‍ ഒടുങ്ങിടാത്ത ശക്തി പ്രാപിക്കാം
ഇന്ന് വരെ എന്‍ നാമത്തില്‍ ചോദിച്ചില്ലല്ലോ
ചോദിക്കുവിന്‍ നിങ്ങള്‍ക്കേകാം പൂര്‍ണ്ണ സന്തോഷം

ആലാപനം: സുജാത
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

Most Popular

To Top