പ്രതിഫലം തന്നിടുവാന്‍

പ്രതിഫലം തന്നിടുവാന്‍
യേശു രാജന്‍ വന്നിടുവാന്‍
അധികമില്ലിനിയും നാളുകള്‍
നമ്മുടെ ആധികള്‍ തീര്‍ന്നിടുവാന്‍

ദൈവിക ഭവനമതില്‍
പുതു വീടുകള്‍ ഒരുക്കിയവന്‍
വരും മേഘമതില്‍ നമ്മെ ചേര്‍ത്തിടുവാന്‍
നടുവാനില്‍ ദൂതരുമായ്‌

തന്‍ തിരു നാമത്തിനായ്
മന്നില്‍ നിന്ദകള്‍ സഹിച്ചവരെ
തിരു സന്നിധൌ ചേര്‍ത്തു തന്‍ കൈകളാല്‍
അവരുടെ കണ്ണുനീര്‍ തുടച്ചിടുവാന്‍

സ്വന്ത ജനത്തിനെല്ലാം
പല പീഡകള്‍ ചെയ്തവരെ
വന്നു ബന്ധിതരാക്കി അധര്‍മ്മികളാം
അവര്‍ക്കന്തം വരുത്തിടുവാന്‍

വിണ്ണിലുള്ളത് പോലെ
ഇനി മണ്ണിലും ദൈവഹിതം
പരിപൂര്‍ണമായ് ദൈവിക രാജ്യമീ പാരിലും
സ്ഥാപിതമാക്കിടുവാന്‍

കാലമെല്ലാം കഴിയും
ഇന്നു കാണ്മതെല്ലാം അഴിയും
പിന്നെ പുതുയുഗം വിരിയും തിരികെ വരാതെ
നാം നിത്യതയില്‍ മറയും

രചന: എം. ഇ. ചെറിയാന്‍

Scroll to Top