Uncategorized

പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്‌

പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്‌
യേശുവിന്‍ നാമമതേന്തി
പോയിടാം സുവിശേഷം ഓതിടാം നാടെങ്ങും
അനന്ത സന്തോഷമുണ്ടൊടുവില്‍

ആയിരങ്ങള്‍ പതിനായിരങ്ങള്‍ ഇതാ
പാപത്തിന്‍ ആഴത്തില്‍ വീണു
കയറുവാന്‍ കരകാണാതുഴറുന്ന നേരം
നേടിടാം സ്നേഹക്കൊടിയാല്‍

കണ്ണീരില്‍ വിതച്ചിടില്‍ ആര്‍പ്പോട് കൊയ്യും
പോയിടാം അവന്‍ തിരു മുന്‍പില്‍
വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങള്‍
പാടിടാം സ്തോത്ര സംഗീതം

കഷ്ടങ്ങള്‍ വന്നാലും ക്ലേശം സഹിക്കിലും
ഓടും നിന്‍ പാത തേടി
ക്രൂശിലെ സ്നേഹം ഓര്‍ത്തിടും നേരം
വേണ്ടെനിക്കീ ലോക സൌഖ്യം

ഐക്യമായ്‌ നിന്നു നാം വേല ചെയ്തിടുക
ഇടിച്ചിടാം പേയിന്‍ കോട്ട
ജയമെടുത്തിടാം ജയവീരന്‍ വരുവാന്‍
താമസമില്ലിനിയേറെ

Most Popular

To Top