Anish Thankachan

പോകല്ലേ കടന്നെന്നെ ദേവാ

പോകല്ലേ കടന്നെന്നെ ദേവാ
വരിക എന്നരികില്‍ നാഥാ
സാധുവിന്റെ കരച്ചില്‍ കേട്ട്
ചാരെ വന്നു സൌഖ്യം നല്‍കാന്‍

അന്ധനായ്‌ ഞാന്‍ ജന്മം ചെയ്തു
ബന്ധുവായ് എനിക്കാരുമില്ല
സന്തതമീ വഴിയിന്നരികില്‍
ചിന്തിതനായ് മരുവുന്നേ ഞാന്‍

വാക്കൊന്നു നീ അരുളിച്ചെയ്താല്‍
വേഗമെന്നുടെ അന്ധത മാറും
ലോകമിതിനെ പിന്‍പേ തള്ളി
ചേരുമേ നിന്‍ ശിഷ്യ ഗണത്തില്‍

രചന: ജോണ്‍ അബ്രഹാം
ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്

Most Popular

To Top