Celestials

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്
പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ!
പാതി മനസോടേകിടുന്ന ദേവപൂജയെ 
പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ..
കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു –
ന്നതു ദോഷഹേതുവായ്.. പെരും ശാപമായത്

പാകമായ മനസ്സിന്‍ തീര്‍ച്ച ദൈവസേവയില്‍

സ്ഥിര ജീവനേകുമേ.. പരനായതേല്‍ക്കുമേ..

ദേഹം കീര്‍ത്തി ജ്ഞാനം കീര്‍ത്തി ദ്രവ്യമൊക്കെയും

പരനായ്  കൊടുക്ക നാം..  സ്ഥിരരായിരിക്കണം

സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍
പരനാജ്ഞതന്നഹോ, നിറവേറ്റണമത്

രചന: മഹാകവി കെ. വി. സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
Share/Bookmark

The Latest

To Top