Uncategorized

പുത്തന്‍ യെരുശലേമേ

പുത്തന്‍ യെരുശലേമേ ദിവ്യ-
ഭക്തര്‍ തന്‍ ആലയമേ
തവ നിഴലില്‍ പാര്‍ത്തിടുവാന്‍ അടിയന്‍
അനുദിനവും കാംക്ഷിച്ചു പാര്‍ത്തിടുന്നെ

നിര്‍മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടം
കാംക്ഷിച്ചു പാര്‍ത്തിടുന്നെ – പുരമിതിനെ

നിന്നടിസ്ഥാനങ്ങളോ പ്രഭ ചിന്തുന്ന രത്നങ്ങളാല്‍
ശബള നിറം വിണ്ണിന് നല്‍കിടുന്നു
നയന സുഖം കാണ്മവര്‍ക്കേകിടുന്നു

പന്ത്രണ്ടു ഗോപുരങ്ങള്‍ മുത്തു പന്ത്രണ്ടു കൊണ്ട് തന്നെ
സുഖമരുളും തങ്കമേ വീഥി പാര്‍ത്താല്‍
സ്ഫടിക സമം കാണുവോര്‍ക്കാനന്ദമേ

വേണ്ട വിളക്കവിടെ സൂര്യ ചന്ദ്രരോ വേണ്ടൊട്ടുമേ
പരമസുതന്‍ തന്നെയതിന്‍ വിളക്ക്
പരമൊളിയാല്‍ ശോഭിച്ചിടുന്നീ പുരം

രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ, സ്മിത

The Latest

To Top