Biju John

പാപ ചേറ്റില്‍ നിന്നും

പാപ ചേറ്റില്‍ നിന്നും നമ്മെ കോരി എടുത്തവനേശു
നിര്‍മ്മലമാക്കി നമുക്കു പുത്തന്‍ പേരുകള്‍ നല്കിയതേശു
പുതിയൊരു ശക്തി പകര്‍ന്നു നമ്മെ നടത്തിടുന്നതുമേശു
ശോഭനമായൊരു ഭാവി നമുക്കായ്‌ നല്കിടുന്നതുമേശു

കല്ലുകള്‍ മുള്ളുകള്‍ നിറഞ്ഞ പാതയില്‍ ഇടറി വീഴാതെ
കരം പിടിച്ചു നടത്തിടുന്നു കരുത്തനാമേശു
ഭീതി നമുക്കില്ല നിരാശ തെല്ലുമില്ല
ക്ഷേമമോടെ കാത്തിടുന്നു സ് നേഹവാനാം യേശു

മണ്‍മയ ദേഹം വിണ്‍മയമാക്കാന്‍ വേഗം വരുമേശു
പാരിന്‍ ക്ലേശം സാരമില്ലെന്നെണ്ണുക സോദരരെ
അല്ലലുകള്‍ തീരും ഖിന്നതകള്‍ മാറും
തേജസ്സോടെ തന്‍ തിരു സന്നിധൌ ചേര്‍ത്തിടുന്നതുമേശു

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

“ആനന്ദ ഗാനങ്ങള്‍ ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: വി. ജെ. മാത്യു
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: ബിജു ജോണ്‍

Most Popular

To Top