Joy John

പാപിയാം മനുജനെ തേടിയീ ഭൂവില്‍ വന്നു

പാപിയാം മനുജനെ തേടിയീ ഭൂവില്‍ വന്നു
പരിശുദ്ധ ദേവ സുതന്‍
സ്വര്‍ഗ്ഗ ലോക മഹിമ വെറും നരകുലത്തിനായ്
സ്വയം വെടിഞ്ഞു പരന്‍

പാടാം അവനെ വാഴ്ത്താം യേശുവെ പുകഴ്ത്തിടാം
പാരിന്‍ ശാപമകറ്റാന്‍ പാപ ശിക്ഷ വഹിക്കാന്‍
പാടു പെട്ടു ക്രൂശിതനായ് ബലിയായ്‌ കാല്‍വരിയില്‍
പാദം നമിക്കാം അവനെ സ്വീകരിച്ചിടാം

സത്യം അറിഞ്ഞിടാതെ ലോക മോഹത്തില്‍ പെട്ടു
സര്‍വ്വരും നശിച്ചിടുന്നു
സത്‌ഗുരു യേശു നാഥന്‍ ഞാന്‍ തന്നെ സത്യമെന്നുസാമോദമരുളിച്ചെയ്തു
സാക്ഷാല്‍ നല്‍ സ്വാതന്ത്ര്യം ഈ ക്രിസ്തുവില്‍ മാത്രം
സവിധേ വന്നിടൂ, സവിധേ വന്നിടൂ, ഓ ഓ ഓ ..

നിത്യ ജീവനെ നേടാന്‍ യാതൊന്നും ചെയ്തിടേണ്ട
നിശ്ചയം യേശു ചെയ്തു
സൌജന്യ രക്ഷ നേടാന്‍ മോചനം പ്രാപിച്ചിടാന്‍
യേശു നാഥന്‍ മരിച്ചു
തിരു രക്തം ചിന്തി മറുവില നല്കി
രക്ഷ പ്രാപിക്കൂ, രക്ഷ പ്രാപിക്കൂ, ഓ ഓ ഓ ..

പാപം ചെയ്യുന്ന ദേഹി മൃത്യുയോഗ്യനാണെന്ന്
പരിശുദ്ധന്‍ അരുളിച്ചെയ്തു
പാപ ശമ്പളമായ മൃത്യു നീക്കിടുവാനായ്‌
പകരമായ്‌ യേശു ക്രിസ്തു
പോക്കി ശിക്ഷാവിധി നല്കി നിത്യ ജീവന്‍
പോരൂ പാപി നീ, പോരൂ പാപി നീ, ഓ ഓ ഓ..

രചന: ജോയ് ജോണ്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Most Popular

To Top