പാപക്കടം തീര്‍ക്കുവാന്‍ – യേശുവിന്‍ രക്തം മാത്രം
പാപബന്ധമഴിപ്പാന്‍ – യേശുവിന്‍ രക്തം മാത്രം
പാപബന്ധമഴിപ്പാന്‍ – യേശുവിന്‍ രക്തം മാത്രം
ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !
രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം മാത്രം !!
വീണ്ടെടുപ്പിന്‍ വിലയായ് – യേശുവിന്‍ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് – യേശുവിന്‍ രക്തം മാത്രം
ദൈവത്തോട് നിരപ്പ് – യേശുവിന്‍ രക്തം മാത്രം
വേറെയില്ല യോജിപ്പ് – യേശുവിന്‍ രക്തം മാത്രം
സാത്താനെ ജയിക്കുവാന്‍ – യേശുവിന്‍ രക്തം മാത്രം
തീയമ്പിനെ കെടുത്താന്‍ – യേശുവിന്‍ രക്തം മാത്രം
ശാപത്തെ നീക്കിയത് – യേശുവിന്‍ രക്തം മാത്രം
നുകത്തെ തകര്‍ത്തത് – യേശുവിന്‍ രക്തം മാത്രം
പുത്രത്വത്തിന്‍ ആധാരം – യേശുവിന്‍ രക്തം മാത്രം
ശുദ്ധാത്മാവിന്‍ പ്രകാശം – യേശുവിന്‍ രക്തം മാത്രം
ശുദ്ധജീവപാനീയം – യേശുവിന്‍ രക്തം മാത്രം
സ്വര്‍ഗ്ഗ ഭാഗ്യം നിശ്ചയം – യേശുവിന്‍ രക്തം മാത്രം
വീണ്ടും ഞാന്‍ പ്രസംസിക്കും – യേശുവിന്‍ രക്തം മാത്രം
ഇന്നും സ്വര്‍ഗ്ഗത്തോളവും – യേശുവിന്‍ രക്തം മാത്രം