Kuttiyachan

പാടും ഞാന്‍ യേശുവിന്

പാടും ഞാന്‍ യേശുവിന്
ജീവന്‍ പോവോളം നന്ദിയോടെ

പാടും ഞാന്‍ എന്‍ അകതാരില്‍
അനുദിനം വാഴും ശ്രീ യേശുവിന്
ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ
പാടി സ്തുതിക്കുമെന്നും

കണ്മണി പോലെന്നെ ഭദ്രമായ്‌ നിത്യവും
കാവല്‍ ചെയ്തിടാമെന്നും
തന്റെ കണ്ണ് കൊണ്ടെന്നെ നടത്തിടുമെന്നതും
ഓര്‍ത്തതി മോദമോടെ

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

കുട്ടിയച്ചന്‍ നിര്‍മ്മിച്ച “വന്ദനം യേശു പരാ” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌

Most Popular

To Top