Manoj

പാടും ഞാന്‍ പരമേശനു സതതം

പാടും ഞാന്‍ പരമേശനു സതതം
എന്റെ പാപമെല്ലാം പോക്കിയതാല്‍

അത്രയുമല്ലാശിര്‍വാദം ഒക്കെയും ലഭിച്ചിടുവാന്‍
ആര്‍ത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കല്‍
ആര്‍ത്തിയെ തീര്‍ത്തവനെ ഞാന്‍ ആര്‍ത്തു ഘോഷിച്ചിടുവാനായ്‌
ആര്‍ത്തിയറിഞ്ഞവന്‍ തന്റെ വാര്‍ത്തയെനിക്കേകിയതാല്‍

പാനം ചെയ്‌വാന്‍ കഷ്ടതയിന്‍ പാനപാത്രമവന്‍ കൂടെ
സ്നാനമേല്‍പ്പാന്‍ കൃപ നല്കി പ്രീതിയായവന്‍
മരിച്ചു താന്‍ കല്ലറയില്‍ അടക്കപ്പെട്ടവന്‍ കൂടെ
മഹത്വമായ്‌ ജീവിച്ചിടാന്‍ മഹിമയിന്‍ ആവിയാലെ

ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാതുള്ള നല്ല-
ദൂതറിയിച്ചിടാന്‍ ഭാഗ്യം ലഭിച്ചെനിക്ക്
ദൂതഗണം കാവലായ്‌ നിന്നനുദിനം എനിക്കവന്‍
നൂതനമാം ദൂതുകളും ന്യൂനമെന്യേ നല്‍കിടുന്നു

കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്‍ യേശുവേപ്പോലാക്കിടുന്നെന്നെ
ഒട്ടനേകം സിദ്ധന്‍മാരോടൊത്തുചേര്‍ന്നു നിന്നു സ്തുതി-
ച്ചാര്‍ത്തിടുവാന്‍ അവനെന്നെ യോഗ്യനാക്കി തീര്‍ത്തതോര്‍ത്തു

ആലാപനം: മനോജ്‌

Most Popular

To Top