Binoy Chacko

പാടി പുകഴ്ത്തിടാം ദേവ ദേവനെ

പാടി പുകഴ്ത്തിടം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയുമിന്നും എന്നും മാറാ യേശുവെ
നാം പാടി പുകഴ്ത്താം

യേശു എന്ന നാമമേ
എന്‍ ആത്മാവിന്‍ ഗീതമേ
എന്‍ പ്രിയ യേശുവെ ഞാനെന്നും
വാഴ്ത്തിപ്പുകഴ്ത്തിടുമേ

ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ്‌ വരും നേരത്തില്‍
കാക്കും കരങ്ങളാല്‍ ചേര്‍ത്ത് മാര്‍വണച്ച
സ്നേഹം നിത്യം പാടും ഞാന്‍

പെറ്റ തള്ള കുഞ്ഞിനെ മറന്നാലും
‘ഞാന്‍ മറക്കാ’ എന്ന വാര്‍ത്തയാല്‍
താഴ്ത്തി എന്നെ തന്‍ കരത്തില്‍ വച്ചു
ജീവപാതെ എന്നും ഓടും ഞാന്‍

ആലാപനം: ലേഖ
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Most Popular

To Top