പാടാം പാടാം പാടാം നാം പുത്തന്‍ പാട്ടുകള്‍ പാടാം

പാടാം പാടാം പാടാം നാം പുത്തന്‍ പാട്ടുകള്‍ പാടാം
നമ്മെപ്പോലെ നന്മ ലഭിച്ചവര്‍ മന്നിതിലില്ലല്ലോ

ശിക്ഷകള്‍ പോയല്ലോ നാം രക്ഷിതരായല്ലോ
വിമോചിതരായല്ലോ 
ശിക്ഷായോഗ്യര്‍ ദൈവത്തിന്നവകാശികളായല്ലോ

പാപച്ചേറ്റില്‍ നാം ഹാ വീണു വലഞ്ഞപ്പോള്‍
നാം താണു വലഞ്ഞപ്പോള്‍
പാവനനാം ശ്രീയേശു നമ്മെ താങ്ങിയെടുത്തല്ലോ!

എത്തിപ്പോകാത്ത നല്ലുത്തമ സമ്പത്ത്
നാം കാണും സ്വര്‍ഗത്തില്‍
പുത്തന്‍ പാട്ടിന്‍ പല്ലവി നിത്യത മുഴുവന്‍ പാടും ഞാന്‍

രചന: എം. ഇ. ചെറിയാന്‍
പശ്ചാത്തല സംഗീതം: സജി ആഞ്ചലോസ്

Share/Bookmark

Scroll to Top