Binoy Chacko

പര പരമേശാ വരമരുളീശാ

പര പരമേശാ വരമരുളീശാ
നീയത്രെ എന്‍ രക്ഷാ സ്ഥാനം

നിന്നെ കാണും ജനങ്ങള്‍ക്ക്‌
പിന്നെ ദു:ഖം ഒന്നും ഇല്ല

നിന്റെ എല്ലാ നടത്തിപ്പും
എന്റെ ഭാഗ്യ നിറവല്ലോ

ആദിയിങ്കല്‍ കൈപ്പാകിലും
അന്ത്യമോ മധുരമത്രേ

നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീര്‍ തുടച്ചിടും

നിന്റെ മുഖ ശോഭ മൂലം
എന്റെ ദു:ഖം തീര്‍ന്നു പോകും

രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ്‌ ചാക്കോ

Most Popular

To Top