Bhaktha Valsalan

പരിശുദ്ധന്‍ മഹോന്നത ദേവന്‍

പരിശുദ്ധന്‍ മഹോന്നത ദേവന്‍
പാരിലെങ്ങും വിളങ്ങും മഹേശന്‍
സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കും
സ്വര്‍ലോക നാഥനാം മശിഹാ

ഹാ ഹാ ഹാ ഹാലേലുയ്യ ..

അവനത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍
രാജാധി രാജനാം മശിഹാ

കോടാ കോടി തന്‍ ദൂത സൈന്യവുമായ്
മേഘാരൂഡനായ് വരുന്നിതാ വിരവില്‍
തന്‍ പ്രിയ സുതരെ തന്നോട് ചേര്‍പ്പാന്‍
വേഗം വരുന്നേശു രാജന്‍

രചന: ഭക്ത വത്സലന്‍
ആലാപനം: മാത്യു ജോണ്‍

ആലാപനം: കുട്ടിയച്ചന്‍ , ജോസ് ജോര്‍ജ്, സിബി

ആലാപനം: സാം മാത്യു

ആലാപനം: സിബി

The Latest

To Top