പരിശുദ്ധനെ സ്തുതിച്ചിടുന്നു
അതിമോദമായി ദിനമെന്നും
നന്മകള്‍ ഓര്‍ത്തു പാടിടുന്നിതാ
അതിയായ് നിന്നെ ഞാന്‍ പരമേശാ
ആപല്‍ വേളകള്‍ വന്നിടും നേരം
ആശ്രയിക്കും ഞാന്‍ തൃപ്പാദെ
അല്ലല്‍ തിങ്ങിടും ഈ മരുഭൂവില്‍
വല്ലഭാ എന്നെ കാക്കണേ
അളവില്ലാതതാം നന്മകള്‍ നല്കും
ആത്മനായകാ യേശുവേ
ആ സ് നേഹം എന്നും അനുഭവിക്കുവാന്‍
ഭാഗ്യം നീ എനിക്കേകണേ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ഉദയകുമാര്‍