പരനെ നിന്നെ കാണ്മാന്‍ എനിക്കധികം കൊതിയുണ്ടേ

പരനെ നിന്നെ കാണ്മാന്‍ എനിക്കധികം കൊതിയുണ്ടേ
പരനെ നിന്‍ മുഖം പരനെ നിന്‍ മുഖം
കണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ

പരനെ നിന്റെ വരവ് ഏത് സമയം അറിയുന്നില്ല
എന്ന് വരും നീ എപ്പോള്‍ വരും നീ
അറിയാത്തതിനാല്‍ കാത്തിടുന്നെ ഞാന്‍

ശുദ്ധര്‍ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവില്‍
ആര്‍ത്തും ഘോഷിച്ചും ആര്‍ത്തും ഘോഷിച്ചും
ആനന്ദ വല്ലഭനെ എതിരേല്‍പ്പാന്‍


ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

Scroll to Top