Anitha Jessy Johnson

ന്യായാസനത്തിന്‍ മുന്‍പില്‍

ന്യായാസനത്തിന്‍ മുന്‍പില്‍ 

ഒരുനാളില്‍ നിന്നിടുമ്പോള്‍ 
അവനവന്‍ ചെയ്തതിനു 
തക്കവണ്ണം ലഭിക്കും 
നല്ലതോ തീയതോ എന്താകിലും 
ഈ ശരീരത്തില്‍ നാം ചെയ്തതിനു 
തക്കവണ്ണം പ്രാപിക്കേണ്ടതിന്
ക്രിസ്തുവിന്‍ മുന്‍പാകെ വെളിപ്പെടും നാം  
നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍ 
ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?

പൊന്നു വെള്ളി വിലയേറിയതാം
കല്ല്‌ മരം വൈക്കോല്‍ എന്നിവയാല്‍
നീ പണിയും പ്രവൃത്തികളെ
തീ തന്നെ ശോധന ചെയ്തിടുമേ

നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍ 

ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?

വെന്തുപോകാത്ത പ്രവൃത്തികള്‍ക്ക്‌
നിശ്ചയമായും ഫലം ലഭിക്കും
വിതയ്ക്കുന്നത് തന്നെ നീ കൊയ്തിടും
ശോധന ചെയ്യുക ഇന്ന് തന്നെ..

നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍ 

ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?

രചന: അനിത ജെസ്സി ജോണ്‍സന്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Share/Bookmark

Most Popular

To Top