നീ മതി എന്‍ യേശുവേ ഈ മരുഭൂ യാത്രയില്‍
കൂടെ നടന്നീടുവാന്‍ കണ്ണീര്‍ തുടച്ചീടുവാന്‍
നീയല്ലാതാരുമില്ലീ നീറുന്ന ശോധനയില്‍
താങ്ങിടുവാന്‍ പ്രിയനേ തള്ളരുതേഴ എന്നെ
ഉള്ളം കലങ്ങിടുമ്പോള്‍ ഉറ്റവര്‍ മാറിടുമ്പോള്‍
ഉന്നത നന്ദനനെ ഉണ്ടെനിക്കാശ്രയം നീ
അന്നന്ന് വേണ്ടുന്നതാം അന്നം തരുന്നവനായ്
അന്തികെയുള്ളതിനാല്‍ അന്ത്യം വരെ മതിയാം
രചന: ജോര്‍ജ് കോശി
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
ആലാപനം: ജോളി അബ്രഹാം
ഈ ഗാനം ദുര്‍ഗ വിശ്വനാഥ് പാടുന്നത് ഇവിടെ കേള്‍ക്കാം