Holy Beats

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍
നീ എന്റെ അഭയ സ്ഥാനം

നീറിടും വേളയില്‍ നീ എനിക്കേകിടും-
നന്മയിന്‍ നീരുറവ

നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നും
പാടിടും സ്തുതി ഗീതങ്ങള്‍
ആകുല നേരത്തും ആനന്ദ ഗാനങ്ങള്‍
പാടി ഞാന്‍ ആശ്വസിക്കും

ജീവിത സാഗരേ ഘോരമാം അലകള്‍
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍
സ്തോത്ര യാഗം കഴിപ്പിന്‍

ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സാബു ആന്റണി

The Latest

To Top