Alice

നീലാകാശവും കടന്നു ഞാന്‍ പോകും

നീലാകാശവും കടന്നു ഞാന്‍ പോകും
എന്റെ യേശു വസിക്കും നാട്ടില്‍

ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത്
പാടീടും രക്ഷയിന്‍ ഗാനം

എന്നെ സ് നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍
മേഘത്തിലെന്നെ ചേര്‍പ്പാന്‍ വീണ്ടും വന്നിടും
എന്നെ സ് നേഹിച്ച നാഥന്‍
വാനില്‍ കാഹള നാദം മുഴങ്ങുമന്നാളില്‍
ചേര്‍ന്നീടും പ്രിയനൊത്തു ഞാന്‍

ഇന്നു കാണുന്നതെല്ലാം നശ്വരമെന്നാല്‍
അഴിയാത്ത നിത്യ സ്വര്‍ഗ്ഗം ദൈവം തന്നിടും
ആഹാ അഴിയാത്ത സ്വര്‍ഗ്ഗം
ഈ മണ്ണിന്‍ ശരീരം നീങ്ങുമന്നാളില്‍
യേശുവെപ്പോലെയാകും ഞാന്‍

രചന: പി. ജെ. ജോണ്‍
ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍



ആലാപനം: ആഷ്ലിന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

ആലാപനം: ആലിസ്

Most Popular

To Top