Daleema

നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ

നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ
നിങ്ങളെന്‍ വാഹനമേഘങ്ങളായ്
ഒരുനാള്‍ ഒരുനാള്‍ ആയിടും …
അലകളുയരും സ്വരമാധുരി
ആലപിക്കും ദൈവ ദൂതഗണം
സുവര്‍ണ്ണവീണ തന്‍ തന്ത്രികളില്‍
ഗാനപ്രപഞ്ചം വിടരും
ആ ഗാനാമൃതം ഭജിച്ചാമോദചിത്തരായ്
അന്തമില്ലായുഗം വാഴും
പറന്നുയരും ഞാന്‍ പറുദീസയില്‍
പാരിലെന്‍ വാസവും തീര്‍ന്നുപോകും
നവരത്ന നിര്‍ഗള പ്രഭവീഥിയില്‍
മുഴുകും ഞാനതില്‍ വാഴും
എന്റെ ജീവന്റെ ജീവനാം യേശു മണാളന്റെ
കാന്തയായ് പരിലസിക്കും

ആലാപനം: കുട്ടിയച്ചന്‍ , ദലീമ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

The Latest

To Top