Jiji Sam

നീറുന്ന ഹൃദയവുമായ്‌

നീറുന്ന ഹൃദയവുമായ്‌
നിറയുന്ന നയനവുമായ്
നിന്‍ സവിധേ അണയുന്നു ഞാന്‍
നിന്‍ കൃപയ്ക്കായ് കേഴുന്നു ഞാന്‍

പ്രതികൂലമാം കാറ്റുകള്‍
പ്രതിദിനം അടിച്ചിടുമ്പോള്‍
പ്രിയ പിതാവിന്‍ ഇമ്പ സ്വരം
പ്രിയമായ് കേട്ടിടുമേ..

എന്നെനിക്കെന്‍ ദു:ഖം തീരും
എന്ന് ഞാന്‍ എന്‍ വീട്ടിലെത്തും
എന്റെ പ്രിയന്‍ പൊന്‍ മുഖം ഞാന്‍
എന്ന് കണ്ടു മുത്തിടുമോ?

ആലാപനം: ജിജി സാം

Share/Bookmark

Most Popular

To Top