നീയെന്റെ സങ്കേതമേ

നീയെന്റെ സങ്കേതമേ
എന്‍ ജീവിതാശ്രയമേ
ഈ മരുയാത്രയില്‍ തളരാതെയെന്നെ
എന്നെന്നും നടത്തിടുന്നോന്‍

ആശ്രയമില്ലാതെ ആലംബമില്ലാതെ
പാപമാം ചേറ്റില്‍ ഞാന്‍ ആണ്ടു പോയപ്പോള്‍
കാല്‍വരി ക്രൂശില്‍ തന്‍ രക്തം ചിന്തി
പാപിയാമെന്നെ വീണ്ടെടുത്തു

നിത്യനാം നാഥന്‍ ആകാശ മേഘെ
രാജാധി രാജനായ് വന്നിടുമ്പോള്‍
നിത്യതയില്‍ ഞാന്‍ അവനോടു കൂടെ
നിത്യ സന്തോഷത്തില്‍ വാണിടുമേ

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Scroll to Top