Jose Sagar

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..

നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട..
എന്റെ പൊന്നേശുവേ
നീണ്ട യാത്രയില്‍ കൈ പിടിക്കാന്‍
ആരുമില്ലെനിക്ക് ..

അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍
അധികദൂരം ഞാന്‍ നടന്നപ്പോള്‍
അവശനായ് ഞാന്‍ തുണയറ്റവനായ്
അങ്ങുമാത്രം കണ്ടെടുത്തു
അങ്ങുമാത്രം സ്നേഹിച്ചു
അതിനാല്‍ ഞാന്‍ പിരിയുകില്ല

എത്രദൂരം നിന്നോടകന്നു
പാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍
മിത്രമാക്കാന്‍ കൂട്ടുകൂടാന്‍
മാത്രമാക്കി എന്നെ നീ
പുത്രനാക്കി രക്ഷിച്ചു
അത്രമാത്രം നല്ലവന്‍ !

രചന: ജോയ് ജോണ്‍
ആലാപനം: ജോസ് സാഗര്‍
പശ്ചാത്തല സംഗീതം: എം. എസ്. മാരുതി
Share/Bookmark

Most Popular

To Top