Kester

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍

“ദൈവത്തിന്റെ ഹനന യാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല”

നിഷ്കളങ്ക ഹൃദയത്തിനായുള്ള ഒരു പ്രാര്‍ത്ഥന. സങ്കീര്‍ത്തനം 51 ലെ ദാവീദിന്റെ പ്രാര്‍ത്ഥനയാണീ ഗാനം. മനസ്താപത്തോടെ ഉള്ളം തുറന്നു കഴിക്കുന്ന പ്രാര്‍ത്ഥന ദൈവം സ്വീകരിക്കുന്നു. പാപക്ഷമയും സമാധാനവും അവിടുന്ന് നല്കുന്നു. (എന്നാല്‍ മനം തിരിയാതെ ദുഷ്ടതയിലും പാപത്തിലും തുടരുന്നവരെ അവിടുന്ന് കോപത്തോടെ നീക്കിക്കളയുന്നു. അതിനായി ഒരു ന്യായവിധി ദിവസം വച്ചിട്ടുമുണ്ട്).

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാ
നേരായുള്ളോരു മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ

തവ തിരു സന്നിധി തന്നില്‍ നിന്നും തള്ളിക്കളയരുതെന്നെ നീ
പരിപാവനനെ എന്നില്‍ നിന്നും തിരികെയെടുക്കരുതെന്‍ പരനേ

രക്ഷദമാം പരമാനന്ദം നീ വീണ്ടും നല്കണമെന്‍ നാഥാ
കന്മഷമിയലാതൊരു മനമെന്നില്‍ ചിന്മയ രൂപാ തന്നരുല്‍ക

ആലാപനം: കെസ്റ്റര്‍

The Latest

To Top