നിന്‍ സന്നിധിയില്‍ ദൈവമേ
പൂര്‍ണ്ണ സന്തോഷം പൂര്‍ണ്ണ ഭാഗ്യമേ
ലോകത്തിന്‍ ഇമ്പങ്ങളാല്‍ ശോകം വര്‍ദ്ധിക്കുന്നിതാ
രോഗങ്ങള്‍ ദേഹത്തിലും രാഗങ്ങള്‍ ആത്മാവിലും
മാന്‍ വെള്ളത്തെ കാംഷിക്കും പോല്‍
നിന്നെ വാഞ്ചിച്ചിടുന്നെന്‍ ആത്മാവ്
താണ ഹൃദയമതില്‍ ആനന്ദമാകുന്ന നീ
വാണുകൊണ്ടിരിക്ക എന്‍ പ്രാണനാഥനെ എന്നില്‍
നിന്നില്‍ എന്‍ വാസം ആകേണം
ഇല്ല എന്നില്‍ വേറൊരു കാംക്ഷയും
വിണ്ണില്‍ നീ എന്റെ വിണ്ണും മണ്ണില്‍ നീ എന്റെ പൊന്നും
മിന്നും എന്‍ രത്നക്കല്ലും ഇന്നും എന്നേക്കും ആമേന്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍