Binoy Chacko

നിന്‍ വിശുദ്ധി ഞാന്‍ ദര്‍ശിച്ചപ്പോള്‍

നിന്‍ വിശുദ്ധി ഞാന്‍ ദര്‍ശിച്ചപ്പോള്‍
നിന്‍ സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍
സര്‍വവുമെന്‍ മുന്‍പില്‍ നിഴലായി മാറിടുന്നു

ആരാധിക്കും ഞാന്‍ ആരാധിക്കും നിന്നെ ഞാന്‍
നിന്‍ വിശുദ്ധിയില്‍ ആരാധിക്കും

നിന്‍ മഹത്വം ഞാന്‍ ആരാഞ്ഞപ്പോള്‍
നിന്‍ സൃഷ്ടിയെ ഞാന്‍ കണ്ടിടുമ്പോള്‍
നീ ജ്ഞാനത്തോടെ സര്‍വ്വവും സൃഷ്ടി ചെയ്തു

നിന്‍ സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍
നിന്‍ ക്രൂശിനെ ഞാന്‍ കണ്ടിടുന്നു
നിന്‍ രക്തത്താല്‍ നീ എന്നെയും വീണ്ടെടുത്തു

ആലാപനം: ബിനോയ് ചാക്കോ

Most Popular

To Top