നിന്‍ മഹാ സ് നേഹമേശുവേ എന്‍ മനസ്സിന്നഗാധമേ
എന്നില്‍ നിന്‍ സ് നേഹ കാരണം എന്നറിവിന്നതീതമേ
എന്നില്‍ നിന്‍ സ് നേഹ കാരണം എന്നറിവിന്നതീതമേ
താരകങ്ങള്‍ക്ക് മീതെയും താവക സ് നേഹമുന്നതം
ആഴിയിലും നിന്‍ സ് നേഹത്തിന്‍ ആഴമഗാധമെന്‍ പ്രിയാ
ദോഷിയാമെന്നെ തേടിയോ ക്രൂശു വരെയും താണു നീ
പ്രാണനും നല്കി സ് നേഹിപ്പാന്‍ പാപിയില്‍ കണ്ടതെന്തു നീ
നിത്യതയില്‍ നിന്‍ സന്നിധി എത്തി ഞാന്‍ വിശ്രമിക്കവേ
നിന്മുഖ കാന്തിയില്‍ സദാ നിര്‍വൃതി നേടും ഞാന്‍ പരാ
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്