നിന്‍ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേ
നിന്‍ മനസലിവില്‍ ഞാന്‍ ചാരുന്നേ
എന്‍ ആശ്വാസവും എന്റെ ആലംബവും
ഈ അവനിയില്‍ നീ മാത്രമേ
പരിശുദ്ധനേ നിന്‍ പാദ പീഠത്തില്‍
നിന്‍ വിളി കേട്ടു വരുന്നു ഞാന്‍
സംപൂര്‍ണമായ് എന്നെ സംപൂര്‍ണമായ്
നിന്‍ ഹിതം ചെയ്‌വാന്‍ ഞാന്‍ സമര്‍പ്പിക്കുന്നെ
പാപത്തില്‍ ആഴത്തില്‍ ഞാന്‍ വലഞ്ഞപ്പോള്‍
ദൈവ വഴികളെ അറിയാതലഞ്ഞപ്പോള്‍
ദേവാ നിന്‍ സ് നേഹമെന്നെയും തേടി വന്നു
രക്ഷാ ദാനമെനിക്കേകിയതാല്‍
അറിയായ്മയുടെ കാലങ്ങളായ്
മന്നില്‍ അനവധി നാളുകള്‍ പാഴാക്കി ഞാന്‍
നിന്‍ സേവ ചെയ്തു ഞാന്‍ ജീവിക്കട്ടെ
എന്നില്‍ നിന്നിഷ്ടം നിറവേറട്ടെ
എന്നിലെ എവ്വിധ ഭാരങ്ങളും
എന്നില്‍ മുറുകെ ചേര്‍ന്നിടും ദോഷങ്ങളും
നീക്കുകെന്‍ പ്രിയനേ നിന്നാത്മ ശക്തിയാലെന്‍
ഓട്ടം ഞാന്‍ ഓടിടുവാന്‍ – മുറ്റും