നിന്‍ കൂടുള്ളോരു ദിനം സന്തോഷമേ
നീണ്ടൊരായിരം ആണ്ടേക്കാള്‍ അത്യുത്തമം
നിന്ദകള്‍ മാറി കണ്ണുനീര്‍ തീര്‍ന്നു
നിത്യമാം ജീവനുമായ് സത്യമാം യേശുവുമായ്
ഹലലൂയ ഹലലൂയ ഹലലൂയ ഗീതം പാടിടുക
ഹലലൂയ ഹലലൂയ ഹലലൂയ ഈശനെ വാഴ്ത്തിടുക
എന്നുമെന്നുള്ളില്‍ ആമോദ സങ്കീര്‍ത്തനം
എത്ര ഭാഗ്യമിതേശുവിന്‍ കൃപയാലാതാല്‍
എന്തതിശയമെന്നും ഞാന്‍ പാടിടും
എത്രയെത്ര പാടിയാലും തീരാത്ത മോദം
എന്നുമെന്നും പാടിയാര്‍ത്തു സ്തുതിച്ചിടുന്നു
ലോക സന്തോഷം സംതൃപ്തി നശ്വരമേ
ലോകം നല്‍കിടും സമ്പത്തും ഐശ്വര്യവും
ലോപിച്ചിടും എന്റെ ലോക ഇമ്പം
ലോകരെ വന്നിടുക യേശുവിന്‍ ചാരെ – നിര്‍
ലോഭമായ് നല്കുമവന്‍ തന്‍ കൃപകള്‍
രചന : ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍ & ടീനു ട്രീസ