Aby Salvin Thomas

നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
നിന്‍ ക്രൂശു ഞാന്‍ വഹിക്കെന്നാലുമേ
എന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

ദാസന്‍ യാക്കോബേപ്പോല്‍ രാക്കാലത്തില്‍
വന്‍ കാട്ടില്‍ കല്ലിന്മേല്‍ ഉറങ്ങുകില്‍
എന്‍ സ്വപ്നത്തിലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

നീയെന്നെ നടത്തും പാതയെല്ലാം
വിണ്‍ എത്തും ഏണി പോല്‍ പ്രകാശമാം
ദൂതര്‍ വിളിക്കുന്നെ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചിടും
കല്‍ തലയിണയെ ‘ബെഥേല്‍ ‘ ആക്കും
എന്‍ തുമ്പത്താലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

ആകാശ മാര്‍ഗമായ്‌ മഹോന്നതെ
പറന്നു പോകിലും സന്തോഷമേ
എന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍ തോമസ്‌

ആലാപനം: ബേബി ഹിമ
പശ്ചാത്തല സംഗീതം: സാബു ആന്റണി

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌

The Latest

To Top