Uncategorized

നിനക്കായ് കരുതും

നിനക്കായ് കരുതും അവന്‍ നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര്‍ അവന്‍ തുടയ്ക്കും

വഴിയൊരുക്കും അവന്‍ ആഴികളില്‍
വലംകൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന്‍ പുതുവഴി തുറന്നിടുമേ

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കു പറഞ്ഞവന്‍ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കൊരു മാറ്റമില്ല

രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങളാല്‍ നീ തളരുകയോ
അടിപ്പിണരാലവന്‍ സൌഖ്യം തരും
വചനം അയച്ചു നിന്നെ വിടുവിച്ചിടും

രചന: ജെ. വി. പീറ്റര്‍
ആലാപനം: മര്‍ക്കോസ്‌

ആലാപനം: അനീഷ്‌

ഇതേ ഗാനം ഇവിടെയും കേള്‍ക്കാം

Most Popular

To Top