Anish Thankachan

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി

കഷ്ടങ്ങളില്‍ നല്ല തുണയേശു

കണ്ണുനീര്‍ അവന്‍ തുടയ്ക്കും

വഴിയൊരുക്കും അവന്‍ ആഴികളില്‍
വലം കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന്‍ പുതുവഴി തുറന്നിടുമേ..

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കൊരു മാറ്റമില്ല

രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല്‍ നീ തളരുകയോ
അടിപ്പിനരാല്‍ അവന്‍ സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും


രചന: ജെ. വി. പീറ്റര്‍
ആലാപനം: മാര്‍ക്കോസ്

ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Share/Bookmark

Most Popular

To Top