Binoy Chacko

നിനക്കായെന്‍ ജീവനെ മരക്കുരിശില്‍

നിനക്കായെന്‍ ജീവനെ മര
ക്കുരിശില്‍ വെടിഞ്ഞെന്‍ മകനേ
ദിനവുമിതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയെ ?

വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍
അഖിലവും നിന്നെ കരുതി
നിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി –
ന്നടിമവേഷം ഞാനെടുത്തു

വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി
ഒട്ടും അലിവില്ലാതടിചിറക്കിയേ രക്തം –
തെറിക്കുന്നെന്റെ കണ്മണിയെ

ഒരിക്കലുമെന്റെ പരമ സ് നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍ ?
നിന്മേല്‍ കരളലിഞ്ഞു ഞാന്‍ ഇവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു

രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ പ്രതീഷ്‌


ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

The Latest

To Top