Uncategorized

നിത്യ സ് നേഹത്താലെന്നെ അവന്‍ സ് നേഹിച്ചു

നിത്യ സ് നേഹത്താലെന്നെ
അവന്‍ സ് നേഹിച്ചു
അളവില്ലാത്ത തന്‍ കരുണയാല്‍
നീക്കി എന്‍ അശുദ്ധിയെല്ലാം

യേശുവെ പ്രാണ നാഥാ
നിന്നോട് ചേരുന്നതെനിക്ക് ലാഭം
ഹാലെലൂയ്യ പാടിടും ഞാന്‍
ശോഭിത നഗരത്തെ കാണുന്നിതാ
യോര്‍ദ്ദാനെ ഭയപ്പെടുമോ ഇനി
കാണുന്നെന്‍ യേശുവെ മറു കരയില്‍

സൌഖ്യ ദായകന്‍ യേശു നടത്തുന്നെന്നെ
അവനടിച്ചാലും ആയതെനിക്ക്
നന്മയ്ക്കായി തീര്‍ന്നിടുമേ

വരുവാനുള്ള മഹിമ ഓര്‍ക്കുന്നടിയാന്‍
അകറ്റുമെന്‍ ആമയം പൂര്‍ണ്ണമായി
ആനന്ദമേ എനിക്ക്

നിന്‍ വിശ്രാമത്തില്‍ അണയും വിശുദ്ധ ഗണം
കാന്തയായ്‌ വാഴുമേ സ്വര്‍ഗ്ഗത്തില്‍
ഇതില്‍ പരം ഭാഗ്യമുണ്ടോ ?

ആലാപനം: സ്മിത

Most Popular

To Top