നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം
സൌരഭ്യം തൈലം പോള്‍ രമ്യം മനോഹരം
താവക നാമം പാപിക്ക് നല്കുന്നു സാന്ത്വനം
സ്വൈര്യ നിവാസം കണ്ടത്തില്‍ മേവുന്നു നിന്‍ ജനം
നിന്നെയുള്‍ത്താരില്‍ ഓര്‍ക്കയെന്‍ ഉള്ളതു കൌതുകം
ധന്യമെന്‍ കണ്‍കള്‍ കാണുകില്‍ നിന്‍ തൃമുഖാംബുജം
നിന്നാത്മ സാന്നിദ്ധ്യം തുലോം ആശ്വാസ ഹേതുകം
ദൃശ്യ സംസര്‍ഗ്ഗം വിശ്രമം മാമക വാഞ്ചിതം
ദു:ഖിതരിന്‍ പ്രത്യാശ നീ പാപികള്‍ക്കാശ്രയം
സാധുക്കളിന്‍ സന്തോഷവും നീതാന്‍ നിസ്സംശയം
വിസ്മയം നീയി സാധുവേ സ് നേഹിച്ചതീദൃശം
സ് നേഹിക്കും ആയുരന്തം ഞാന്‍ നിന്നെ അന്യാദൃശം
സ് നേഹപയോനിധേ കൃപാ സാഗരമേ സ്തവം
യേശു മഹേശാ തേ ബഹു മാനം സമസ്തവും
രചന: ഇ. ഐ. ജേക്കബ്
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍