Celestials

നാഥാ നിനക്കായ് പാടി

ജീവിതം കര്‍ത്താവിനായി സമര്‍പ്പിച്ച വ്യക്തിക്ക് പറയുവാനുള്ളത് എന്താണ്? എന്റെ കഴിവുകളും എനിക്കുള്ള വിഭവങ്ങളും എല്ലാം അവിടുത്തേക്ക്‌ തന്നെ എന്നല്ലേ.. അതിനു പരിധികള്‍ ഉണ്ടോ ?

നാഥാ നിനക്കായ്‌ പാടിപ്പാടി എന്‍
നാവു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
നിനക്കായ്‌ ഏറെ നടന്നു നടന്നെന്റെ
പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ

നിന്നെ മാത്രം ധ്യാനിച്ചു ധ്യാനിച്ചു
മനസ് തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
നിന്റെ വിചാര ഭാരമേറ്റെന്റെ
ബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ

നിന്റെ സ്‌തോത്രം ആലപിച്ചിന്നെന്റെ
ആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ
നിനക്കായ്‌ ഭാരം ചുമന്നു ചുമന്നെന്റെ
ചുമല് തകര്‍ന്നാല്‍ തകര്‍ന്നിടട്ടെ

പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

The Latest

To Top