Kuttiyachan

നല്‍ നീരുറവു പോല്‍ സമാധാനമോ

നല്‍ നീരുറവു പോല്‍ സമാധാനമോ
അലമാല പോല്‍ ദു:ഖമോ
എന്തെന്തു വന്നാലും എന്‍ ജീവിതത്തില്‍
ചൊല്ലും ഞാന്‍ എല്ലാമെന്‍ നന്മയ്ക്കായ്‌

പാടിടും സ്‌തോത്രം ഞാന്‍
സ്‌തോത്രം ഞാന്‍ പാടിടും
നാഥന്‍ ചെയ്യുമെല്ലാം നന്മയ്ക്കായ്‌

പിശാചിന്‍ തന്ത്രങ്ങള്‍ പരീക്ഷകളും
എന്‍ ജീവിതെ ആഞ്ഞടിച്ചാല്‍
ചെഞ്ചോര ചൊരിഞ്ഞ എന്‍ ജീവ നാഥന്‍
എന്‍ പക്ഷം ഉള്ളതാല്‍ ജയമേ

വന്‍ ദു:ഖം പ്രയാസങ്ങള്‍ ഏറിയാലും
നിരാശനായ്‌ തീരില്ല ഞാന്‍
എന്നെ കരുതാന്‍ തന്‍ മാറോടണയ്കാന്‍
നാഥന്‍ താനുള്ളതാല്‍ പാടുമേ

എന്‍ ഹൃത്തടത്തില്‍ കര്‍ത്തന്‍ വാസമതാല്‍
യോര്‍ദ്ദാന്‍ പോല്‍ വന്‍ ക്ലേശം വന്നാല്‍
തകര്‍ന്നു പോകില്ല ചാവിന്‍ മുന്‍പിലും
തന്‍ ശാന്തി മന്ത്രണം കേള്‍ക്കും ഞാന്‍

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ശാന്തി തീരം” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

രചന: ഫിലിപ്പ് കെ. ആണ്ട്രൂസ്
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

The Latest

To Top