Kester

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം
വല്ലഭന്റെ നല്ല പാത പിന്‍തുടര്‍ന്നിടാം

ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം

ഓട്ടക്കളത്തില്‍ ഓടുന്നോര്‍ അനേകരെങ്കിലോ
വിരുതു പ്രാപിക്കുന്നോനേകന്‍ മാത്രമല്ലയോ

പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്ക് നേരെ ഓടിടം

ആശ ഇച്ഛ ഒക്കവേ അടക്കി ഓടുകില്‍
ആശവച്ച പന്തയപ്പൊരുള്‍ ലഭിച്ചിടും

ഏത് നേരത്തും പിശാചിടര്‍ച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ട് കാത്തുകൊള്ളുവാന്‍

കാടു മേടു കണ്ടു സംശയിച്ചു നില്‍ക്കാതെ
ചാടിയോടിപ്പോകുവാന്‍ ബലം ധരിച്ചിടാം

ഒട്ടമോടുവാന്‍ അനേകര്‍ മുന്‍ വന്നെങ്കിലോ
ലോത്തിന്‍ ഭാര്യ പോലെ പിന്നില്‍ നോക്കിനിന്നു പോയ്‌

അങ്ങുമിങ്ങും നോക്കിയാല്‍ നീ മുന്നില്‍ പോയിടാ..
ഭംഗമില്ലാതോടിയാല്‍ കിരീടം പ്രാപിക്കാം..

ഓട്ടം തീരും നാള്‍ സമീപമായ് കാഹളം
കേട്ടിടാന്‍ സമയമായ് വേഗമോടിടാം

ആദിഭക്തര്‍ ഓട്ടം ഓടി വിശ്രമിച്ചിടും
നാട്ടില്‍ ചെന്നു പാട്ട് പാടി ആനന്ദിച്ചിടാം

ആലാപനം: കെസ്റ്റര്‍

Share/Bookmark

Most Popular

To Top