നല്ലൊരു നാഥനെ കണ്ടു

നല്ലൊരു നാഥനെ കണ്ടു
ഞാനെന്നാത്മ രക്ഷകനെ
അല്ലലകന്നിന്നു പാടി പുകഴ്ത്തിടാന്‍ 
നല്ലൊരു രക്ഷകനെ..

ഭാരങ്ങളേറുമീ പാരിടത്തില്‍
എന്‍ ഭാരം ചുമന്നിടുന്നോന്‍
തുമ്പങ്ങള്‍ നീക്കിടും ഇമ്പം പകര്‍ന്നിടും 
അന്‍പുള്ള കര്‍ത്താവ്‌ താന്‍

കണ്ടെത്തിയാശ്വാസം തന്നിലതാല്‍
ഞാന്‍ ഭാഗ്യവാനിന്നിഹത്തില്‍
മാഞ്ഞിടും തൂവെയിലിലെന്നപോല്‍
മാനസഖേദങ്ങള്‍

രചന: തോമസ്‌കുട്ടി കെ. ഐ.
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം:സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark

Scroll to Top