Uncategorized

നല്ലവനേ നല്‍ വഴി കാട്ടി എന്നെ വഴി നടത്തൂ..

നല്ലവനേ നല്‍ വഴി കാട്ടി
എന്നെ വഴി നടത്തൂ..
ഘോര വൈരിയെന്‍ പിന്നില്‍
ചെങ്കടല്‍ മുന്നില്‍ എന്നെ വഴി നടത്തൂ..

മരുഭൂമിയില്‍ അജഗണം പോല്‍ തന്‍
ജനത്തെ നടത്തിയോനേ ..
ആഴിയതില്‍ വീഥിയൊരുക്കി
മറുകരയണച്ചോനേ
കണ്ണീര്‍ താഴ്‌വരയില്‍ ഇരുള്‍ വീഥികളില്‍ നീ
എന്നെ വഴി നടത്തൂ

ആപത്തിലും രോഗത്തിലും
എനിക്കഭയം നീ മാത്രമേ
കാലുകളെ വീഴ്ചയില്‍ നിന്നും
രക്ഷിക്കുന്നതും നീയേ
എന്റെ പ്രാണനെ മരണത്തില്‍ വീണ്ടെടുത്തോനെ
കണ്ണുനീര്‍ തുടച്ചവനേ

സ്നേഹമില്ലാത്തിടങ്ങളില്‍
സ്നേഹം വിതറാന്‍ മനസ് തരൂ
നിന്ദിതരെ പീഡിതരെ
പരിപാലിക്കാന്‍ കൃപയരുളൂ
നിന്റെ കാലടിയില്‍ പദമൂന്നി നടക്കാന്‍
എന്നെ അനുവദിക്കൂ ..

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

Share/Bookmark

The Latest

To Top