നന്മയല്ലാതൊന്നും നല്കിടാത്തവനേ

നന്മയല്ലാതൊന്നും നല്കിടാത്തവനേ
നന്നായ്‌ ഉള്ളതെന്തെന്നറിയുന്നവനേ
നിന്നില്‍ ആശ്രയിക്കുന്നതെത്രയോ യോഗ്യമേ
നീ മതി എനിക്കീ മരു യാത്രയില്‍

വന്നിടുമനര്‍ത്ഥങ്ങള്‍ അനവധിയായ്‌
തന്നിടുന്നെല്ലാത്തിലും വിടുതലുകള്‍
ചൊന്നു നീ എല്ലാമെന്റെ നന്മയ്ക്കെന്നു
പൊന്നു കാന്താ നിന്‍ കരത്തില്‍ തന്നിടുന്നെന്നെ

ഉള്ളം കൈയില്‍ എന്നെ വരച്ചതിനാല്‍
ഉണ്മയായ്‌ സ് നേഹിക്കുന്നെന്നറിയുന്നു ഞാന്‍
ഉലകം പോലും മാറിപ്പോയിടിലും
ഉലയില്ല നിന്നുടെ വാഗ്ദത്തങ്ങള്‍

രചന: ജോയ്സ് വിനോജി
ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: അഫ്സല്‍

Scroll to Top